Friday, March 30, 2012

ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുക!!

അവനവന്റെ ജീവിതം അവനവനു ഒരു ഞാണിന്മേല്‍ കളിയാണ്‌.
അങ്ങനെ വളരെ അധികം ശ്രദ്ധയോടെ ഞാണില്‍ തൂങ്ങി നടക്കുന്ന ഒരു വ്യക്തിയോട് അത് എത്ര അപകടമേറിയ കാര്യം ആണെന്ന് ആരും പറഞ്ഞു ബോധ്യപ്പെടുതത്തെ തന്നെ
അയാള്‍ക്ക് നല്ല ബോധം ഉള്ള കാര്യം ആണ്.
എന്നിട്ടും അയാള്‍ നിത്യം ആ തൊഴില്‍ തന്നെയാണ് ചെയ്യുന്നതെങ്കില്‍ പിന്നെ അതില്‍ അയാള്‍ക്ക് വേറെ മാര്‍ഗങ്ങളില്ല എന്ന് ഈ ഉപദേശികള്‍ മനസ്സിലാക്കേണ്ടതുണ്ട്...
താഴെ വീണു പോയാല്‍ ചത്ത്‌ പോകുമെന്ന് അയാളോട് വിളിച്ചു കൂവുന്നതിനു പകരം അയാള്‍ ചത്ത്‌ പോകുന്നതില്‍ വിഷമം ഉള്ള ഒരാള്‍ ചെയ്യേണ്ടത് അയാള്‍ താഴെ വന്ന ശേഷം
അയാള്‍ക്ക് ജീവിക്കാന്‍ ഇതല്ലാതെ മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കയാണ്..
അയാള്‍ ചത്ത്‌ പോയാല്‍ എനിക്കെന്തു നഷ്ടം എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍....അഭിപ്രായം പറഞ്ഞു സമയം മിനക്കെടുത്താതെ വെറുതെ അവനവന്റെ കാര്യം
നോക്കി പോകുകയല്ലേ നല്ലത്...
ചാകുന്നത് ആയിരുന്നു അയാളുടെ ഉദ്ദേശം എങ്കില്‍ ആത്മഹത്യക്കുള്ള എളുപ്പ മാര്‍ഗം ഞാണിന്‍ മേല്‍ കളിയല്ല എന്ന് അയാള്‍ക്കും അറിയാം...
പക്ഷെ ജീവിക്കാനും തന്നെ ആശ്രയിച്ചു കഴിയുന്ന വയറുകള്‍ക്ക് വിശപ്പ്‌ അകറ്റാനും വേണ്ടിയിട്ടാണ് ഇയാള്‍ ഈ കടും കയി ചെയ്യുന്നത്....
സ്വന്തം തൊഴിലില്‍ ഉള്ള അപകടങ്ങള്‍ മനസ്സിലാക്കി അത് ഒഴിവാക്കാന്‍ പരാക്രമാപ്പെടുന്നതിനിടയില്‍ ഉള്ള കൂക്ക് വിളികള്‍ അയാളെ അയാളുടെ ലകഷ്യത്തില്‍ നിന്നും ശ്രദ്ധ തെറ്റിച്ചു കൂടുതല്‍
അപകടങ്ങളിലേക്ക് നയിക്കും..
അത് മനസ്സിലാക്കി സഹൃദയര്‍ ദയവായി ഇത്തരം ശല്യപ്പെടുതലുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക....
അതാവും നിങ്ങള്‍ക്ക് അയാളോട് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വിലയേറിയ സഹായം...
ഭിക്ഷക്കാരന്‍ ഭിക്ഷ എടുക്കുന്നതിനും വ്യഭിചാരി ശരീരം വില്‍ക്കുന്നതിനും സ്വപ്നക്കൊട്ടകള്‍ പിടിച്ചെടുക്കാന്‍ വേണ്ടിയല്ല , മരിച്ചു അവന്‍ അവന്റെ അന്നതെക്കുള്ള വിശപ്പ്‌ അകറ്റി
ജീവിച്ചു പോകാനുള്ള ആഗ്രഹം കൊണ്ടാണ്...
വില കൂടിയ വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞു അത്തര്‍ പൂശി മുഖങ്ങളില്‍ പുഞ്ചിരി ഒട്ടിച്ചു തേച്ചു ഹൃദയങ്ങളില്‍ അഴുക്കു ചാലുകള്‍ ചുമന്നു ഒട്ടനവധി കുടുംബങ്ങളെ ആത്മഹത്യകളിലെക്ക് നയിച്ച്‌ നിങ്ങളുടെ മുന്നില്‍ ഉന്നതരായി ജീവിച്ചു മഹാന്മാരായി വാഴ്ത്തപ്പെട്ടു മണ്ണടിയുന്ന രാഷ്ട്രീയക്കാരേക്കാള്‍, സര്‍ക്കാര്‍ ഉദ്യോഗസ്തന്മാരെക്കാള്‍, ആത്മീയ നേതാക്കളെക്കാള്‍, സിനിമ താരങ്ങളേക്കാള്‍,
മഹത്വം നിറഞ്ഞ ജീവിതം തന്നെയാണ് ഈ ഭിക്ഷക്കാരും വ്യഭിചാരികളും ഞാണിന്മേല്‍ കളിക്കാരും നയിക്കുന്നത്....
അവരില്‍ ആരെയും വിമര്‍ശിക്കാനുള്ള അര്‍ഹത നമുക്ക് ഉണ്ടോ എന്ന് സ്വയം ചിന്തിച്ചു ചോദ്യം ചെയ്യേണ്ടത് അവനവനോട് തന്നെയാണ്........
നിങ്ങള്‍ നിങ്ങളുടെ ജീവിതത്തെ വിമര്‍ശിക്കുക, അത് നേരായ മാര്‍ഗത്തില്‍ കൂടി ഉള്ളതാക്കുക...
കഴിവുണ്ടെങ്കില്‍ ആരെയെങ്കിലും ജീവിക്കാന്‍ സഹായിക്കുക....അതിനു കഴിവില്ലെങ്ങില്‍ അവരെ ജീവിക്കാന്‍ അനുവദിക്കുക...
ഈ ഭൂമി ഓരോ ജീവ ജാലങ്ങള്‍ക്കും പൊതു സ്വത്താണ്‌.......ആറടിയില്‍ കൂടുതല്‍ ഒന്നും നിങ്ങള്‍ അര്‍ഹിക്കുന്നില്ല...Yesterday I saw a very old helpless lady with her hands raised for food/money begging in front of a Big Posh, Beautifully lighted (approximately 4000 sq. feet space of worship, which was obviously vacant). Being a humanitarian I thought would God have wished that lady to have some food? (or) a space just built in His name, spending all money and luxury, for wealthy few to visit once in a week or month and spend few hours to relax??

No comments:

Post a Comment